
വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നില്ക്കുന്ന പാര്‍ക്ക് അവന്യൂവില്‍ നിന്നും ഇരുന്പ് ഗേറ്റ് പിന്നിട്ട് എത്തുന്തന് ഇവിടേക്ക്. ഇവിടെ കാത്തിരിക്കാന്‍ ഒരാളുണ്ടാകുക... എത്ര മനോഹരമാണത്... സാഹിത്യപാഠങ്ങളും വിമര്‍ശനഗ്രന്ഥങ്ങളും ഉരുക്കഴിക്കപ്പെടുന്ന ഇംഗ്ലണ്ടിനും ചരിത്രത്തിന്റെ ഗതിവിഗതികള്‍ വിശകലനം ചെയ്യപ്പെടുന്ന ഗ്രീസിനും മധ്യത്തിലുള്ള ഈ പാലത്തില്‍ കാത്തുനില്ക്കാന് ഒരാളുണ്ടാകുക... തീവ്രമായ പ്രണയത്തിന്റെ മഹാരാജാസ് ഭാഷ്യത്തില്‍ ഈ ഒരു സ്ഥാനത്തിന് പ്രത്യേകതകളേറെ... നീണ്ട ജനാലകള്‍ക്കപ്പുറം കാഴ്ചകളുടെ ഒരു ഉത്സവം. മഴ പെയ്യുന്പോഴാണ് രസം ജനല്‍പ്പടികളില്‍ ചാരി നിന്ന് പുറത്തേക്ക് ഒരു നോട്ടം മഴചാറ്റലുകളെ വകഞ്ഞുമാറ്റി കണ്ണുകളുടെ സഞ്ചാരം.. ഓരോ മഹാരാജാസുകാരന്റെയും സ്മരണയില്‍ ഈ പാലമുണ്ടാകും.